നിക്ഷേപകര്‍ക്ക് സൗദി കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വന്തമാക്കുന്നതിനും പുതിയ പരിഷ്കരണത്തോടെ സാധിക്കും. ലൈസന്‍സുള്ള വ്യക്തികള്‍ മുഖേന വിദേശ നിക്ഷേപകര്‍ക്ക് സൗദിയില്‍ അക്കൗണ്ട് തുറക്കലും ഓഹരികള്‍ സ്വന്തമാക്കലും എളുപ്പമാണ്. ഈ വര്‍ഷത്തോടെ രാജ്യത്തെ ഓഹരി വിപണിയിലേക്ക് വിദേശ പണമൊഴുക്ക് കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇതോടെയാണ് പുതിയ പരിഷ്കാരം.