ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ കീഴിലെ അല്‍ വക്ര ആശുപത്രിയില്‍ അക്യൂട്ട് പെയിന്‍ മാനേജ്മെന്റ് സേവനത്തിന് തുടക്കമായി. ശസ്ത്രക്രിയ കഴിഞ്ഞവര്‍, പൊള്ളലേറ്റവര്‍ എന്നിവര്‍ക്കാണ് പുതിയ സേവനം ലഭിക്കുന്നത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീവ്രവേദന അനുഭവിക്കുന്ന രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്നത്.