സുല്‍ത്താനേറ്റിലെ മസ്‌കത്ത് ഇന്റര്‍നാഷണല്‍, സലാല, സോഹര്‍, ദുകം എയര്‍പോര്‍ട്ടുകളില്‍ നിന്നായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ശേഖരിച്ച ഏറ്റവും പുതിയ സ്ഥിതിവിവരണ കണക്കുകള്‍ പുറത്തുവിട്ടു. മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5.4 ശതമാനം ഉയര്‍ന്ന് ഒക്ടോബര്‍ അവസാനത്തോടെ 13.38 ദശലക്ഷം യാത്രക്കാരായി. ഈ വര്‍ഷം 10 മാസ കാലയളവില്‍ മസ്‌കത്ത് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിലെ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം 89,365 ആയിരുന്നു.