യുഎഇ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവാസികള്‍ക്ക് ആവശ്യമായ ചികിത്സയും സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കുന്നുണ്ടെന്നും സ്ഥാനപതി അറിയിച്ചു. പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്തു സഹായത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ലൈനുകളിലൂടെ എംബസിയെ സമീപിക്കാം. ലേബര്‍ ക്യാംപിലും മറ്റും താമസിക്കുന്നവരില്‍ ആഹാരത്തിനു പ്രയാസപ്പെടുന്നവര്‍ക്ക് ഭക്ഷണവും രോഗികള്‍ക്ക് മരുന്നും എത്തിച്ചുവരുന്നു.
യുഎഇയിലെ ഇന്ത്യയുടെ പുതിയ സ്ഥാനപതിയായി പവന് കപൂറിനെ നിയമിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇസ്രായേലിലെ ഇന്ത്യന്‍ സ്ഥാനപതിയായിരുന്നു പവന് കപൂര്‍. 2016 മുതല്‍ യുഎഇയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുന്ന നവ്ദീപ് സിങ് പുരിക്ക് പകരമാണ് പവന് കപൂര്‍ എത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.