പുതിയ കമ്പനിയുടെ 74 ശതമാനം ഓഹരി പ്രവാസികള്‍ക്കും 26 ശതമാനം ഓഹരി സര്‍ക്കാരിനുമായിരിക്കും. പ്രവാസി നിക്ഷേപ കമ്പനിക്ക് കീഴില്‍ പ്രത്യേക ഉദ്ദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ കൂടി സ്ഥാപിക്കും. പ്രവാസികള്‍ക്കായി വരാന്‍ പോകുന്ന കമ്പനിയുടെ സ്പെഷ്യല്‍ ഓഫീസറായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.