പ്രവാസി മലയാളികള്‍ക്ക് സൗജന്യ നിയമ സഹായമെത്തിക്കുന്നതിനുള്ള നോര്‍ക്ക റൂട്ട്സിന്റെ പദ്ധതി ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി. നിയമസഹായം ലഭ്യമാക്കുക, നഷ്ടപരിഹാര ദയാഹരജികളില്‍ സഹായിക്കുക, തര്‍ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, മലയാളി സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് നിയമ സഹായ സെല്‍ ഒമാനില്‍ പ്രവര്‍ത്തിക്കുന്നത്.