അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പണികഴിപ്പിച്ച സര്‍വമത പ്രാര്‍ത്ഥനാകേന്ദ്രം ഉദ്ഘാടനം ചെയ്തു. എല്ലാ മതവിശ്വാസികള്‍ക്കും ഇവിടെ ഒത്തുചേരാനും തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാനും സൗകര്യമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.