പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പ്രി എക്സാമിനേഷന് കൗണ്‍സലിങ് ഒരുക്കി ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ്. സിബിഎസ്ഇയുടെ നിര്‍ദേശപ്രകാരമാണ് പ്രി എക്സാമിനേഷന് സൈക്കോളജിക്കല്‍ കൗണ്സലിങ്ങെന്ന് ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. തുടര്‍ച്ചയായ 23 ാം വര്‍ഷമാണ് ഈ സേവനം. ഫെബ്രുവരി ഒന്നിന് ആരംഭിച്ച കൗണ്‍സലിങ് മാര്‍ച്ച് 30 വരെയുണ്ടാകും.