ഹസ്തദാനം ഉള്‍പ്പെടെ ശാരീരികമായ അടുപ്പമുണ്ടാകുന്ന കാര്യങ്ങള്‍ ഒഴിവാക്കണം. മറ്റുള്ളവരുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എല്ലാവരും തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. സ്ഥാപനങ്ങളിലെ പ്രവേശനത്തിന് മുമ്പ് ശരീര താപനില പരിശോധിക്കണം.