വികസ്വര രാജ്യങ്ങള്‍ക്ക് യു.എസ് നല്കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക് ജൂണ്‍ അഞ്ച് വരെയേ നല്കുകയുള്ളൂവെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസില്‍ (ജി.എസ്.പി) നിന്ന് പുറത്താക്കും. യു.എസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ് യു.എസ് നടപടി.