പൊതു ഇടങ്ങളിലെ ഒത്തുചേരല്‍ വിലക്ക് ലംഘിക്കുന്നവരെ പിടികൂടാന്‍ തെരുവുകളില്‍ റോബോട്ടുകളുടെ പട്രോളിങ് തുടങ്ങി. അല്‍ അസാസ് എന്നറിയപ്പെടുന്ന റോബോട്ടുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. റോബോട്ടുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തുടനീളമായി റോബോട്ടുകള്‍ പട്രോളിങ് നടത്തും. ആഭ്യന്തര മന്ത്രാലയമാണ് ലംഘകരെ കണ്ടെത്താന്‍ ഹൈടെക് മാര്‍ഗം ഉപയോഗിക്കുന്നത്.