പൊതു ഗതാഗത സംവിധാനത്തില്‍ ഇക്കോണമി ക്ലാസ്സില്‍ യാത്ര ചെയ്യുന്ന വികലാംഗര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അറുപതില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും 50 ശതമാനം ഇളവ് അനുവദിക്കണമെന്ന് കരട് നിയമം നിര്‍ദ്ദേശിക്കുന്നു. ആറു മുതല്‍ പതിനെട്ടു വയസ്സുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും 50 ശതമാനം ഇളവ് അനുവദിക്കും.