ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ പകുതി പേര്‍ക്ക് നേരിട്ടെത്തി ജോലി ചെയ്യാം എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ഇളവ്. ബാക്കി അമ്പത് ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യണം. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷുകളും പൊതുജനങ്ങള്‍ക്കായി തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.