അന്തരീക്ഷം ഇരുണ്ടുമൂടുകയും തണുപ്പുകൂടുകയും ചെയ്തു. വടക്കന്‍ മേഖലയിലെ തീരദേശമേഖലയില്‍ ഇന്നും നാളെയും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാമെന്നാണു മുന്നറിയിപ്പ്. ശനി വരെ മഴ തുടരാന്‍ സാധ്യതയുണ്ട്. അബുദാബിയിലെ അല്‍ സില, ഡല്‍മ, ഗുവൈഫാത്ത് മേഖലകളില്‍ സാമാന്യം ശക്തമായ മഴ ലഭിച്ചു. ഡല്‍മ ഐലന്‍ഡില്‍ 34.6 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. ദുബായില്‍ പലയിടങ്ങളിലും പുലര്‍ച്ചെയോടെ മഴ തുടങ്ങി.