കുവൈത്തില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന റിക്രൂട്ടിങ് ഓഫീസുകള്‍ പൂട്ടിക്കുമെന്ന് മുന്നറിയിപ്പ്. മാന്‍പവര്‍ അതോറിറ്റിയാണ് രാജ്യത്തെ ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ടിങ് ഓഫീസുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത മക്തബുകളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും അതോറിറ്റി വ്യക്തമാക്കി.