നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ കണക്ക് ലഭിക്കുന്നതിനായി നോര്‍ക്കയുടെ റജിസ്ട്രേഷന് ഉടന്‍ തുടങ്ങും. എത്ര പ്രവാസികള്‍ വരുമെന്ന് അറിയുന്നതിനും അവര്‍ക്ക് ആവശ്യമായ പരിശോധനകളും ക്വാറന്റീന് സൗകര്യങ്ങളും ചെയ്യുന്നതിനാണ് ഈ റജിസ്ട്രേഷന് എന്നാണ് അറിയാന്‍ സാധിക്കുന്നത്. റജിസ്ട്രേഷന് സംബന്ധിച്ച അറിയിപ്പ് നോര്‍ക്ക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചു.