ഷാര്‍ജ എമിറേറ്റില്‍ സ്മാര്‍ട് പാര്‍ക്കിങ് സംവിധാനത്തിനു തുടക്കമാകുന്നു. ഒഴിവുള്ള പാര്‍ക്കിങ് സ്ഥലം മുന്‍കൂട്ടി അറിയാനും മൊബൈല്‍ ഫോണ്‍ വഴി ബുക്ക് ചെയ്യാനും കഴിയും. പ്രധാന മേഖലകളില്‍ 3 മാസത്തേക്കു പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കി ഘട്ടങ്ങളായി എല്ലായിടങ്ങളിലും സജ്ജമാക്കും.