അടുത്തമാസം ഏഴു മുതല്‍ ദുബായ് വിമാനത്താവളം വഴി വിനോദസഞ്ചാരികളെ സ്വീകരിച്ചു തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഔദ്യോഗികമായി വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍ നിന്നാണ് പ്രവാസികള്‍ക്ക് തിരിച്ചുവരാനാവുക. അതേസമയം വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ലാത്തിനാല് മലയാളികളടക്കം ഇന്ത്യക്കാര്‍ക്ക് ദുബായിലെത്താന്‍ ഇനിയും കാത്തിരിക്കണം.
താമസ വിസക്കായുള്ള മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വിസ അടിക്കാന്‍ ഇനി ദുബായില്‍ അരമണിക്കൂര്‍ മാത്രം. ഇതിനായി പുതിയ അത്യാധുനിക മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ദുബായില്‍ തുടക്കമായി. നേരത്തേ 28 മണിക്കൂര്‍ സമയം വേണ്ടിയിരുന്ന നടപടികളാണ് പുതിയ കേന്ദ്രങ്ങളുടെ വരവോടെ വെറും 30 മിനിറ്റിലേക്ക് ചുരുങ്ങുന്നത്.