പ്രധാന റോഡുകളില്‍ 20 മീറ്ററില്‍ കൂടുതല്‍ വാഹനം പിറകിലേക്ക് ഓടിക്കുന്നത് കുറ്റകരമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇത് 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ചുമത്താവുന്ന നിയമ ലംഘനമാണ്. പ്രധാന പാതയില്‍ നിന്ന് നിയമാനുസൃതവും സുരക്ഷിതവുമായി പുറത്ത് കടക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അടുത്ത എക്സിറ്റ് വരെ വാഹനമോടിക്കുകയാണ് ശരിയായ രീതി.