സൗദിയിലെ റിയാദില്‍ നടക്കുന്ന സീസണ് ഫെസ്റ്റിവല്‍ ജനുവരി അവസാനം വരെ നീട്ടി. നേരത്തെ ഡിസംബര്‍ 15ന് അവസാനിക്കുന്ന തരത്തിലായിരുന്നു ഫെസ്റ്റിവല്‍ സജ്ജീകരിച്ചിരുന്നതെങ്കിലും വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജനറല്‍ എന്റര്ടെയിന്റ്മെന്റ് അതോറിറ്റി അറിയിച്ചു.
ജനപ്രിയ ദക്ഷിണ കൊറിയന്‍ ബോയ് ബാന്‍ഡിന്റെ പോപ് സംഗീത പ്രകടനങ്ങളോടെയാണ് റിയാദ് സീസണ് തുടക്കം കുറിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം കിംഗ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയം ബി.ടി.എസ് ആരാധകരേയും, സംഗീതപ്രേമികളേയും കൊണ്ട് തിങ്ങി നിറഞ്ഞു. മുഴുസമയവും സസ്പെന്‍സും ആവേശവും നിറച്ച് ഏഴംഗ കൊറിയന്‍ സംഘം സൗദിയിലെ തങ്ങളുടെ ആദ്യ പ്രകടനത്തിലൂടെ തന്നെ സംഗീത പ്രേമികളുടെ മനം കവര്‍ന്നു.