അബൂദബിയില്‍ നിന്നു പോകുമ്പോള്‍ മക്ത ബ്രിഡ്ജിനു 100 മീറ്റര്‍ മുമ്പിലായാണ് കഴിഞ്ഞ ദിവസം ആദ്യത്തെ ടോള്‍ ഗേറ്റ് സ്ഥാപിച്ചത്. വിവിധ റോഡുകളില്‍ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഇലക്ട്രോണിക് സ്കീനില്‍ ‘ടോള്‍ പ്രാബല്യത്തിലായിട്ടില്ല, ഒക്ടോബര്‍ 15 മുതലാണ് പ്രാബല്യത്തിലാവുക’ എന്ന അറിയിപ്പും പ്രദര്‍ശിപ്പിച്ചു തുടങ്ങി.