സൗദിയില്‍ ട്രാക്കുകള്‍ തെറ്റിച്ച് വാഹനമോടിക്കുന്നത് നിരീക്ഷിക്കാന്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ച് തുടങ്ങി. റോഡുകളില്‍ നിന്നും അലക്ഷ്യമായി വാഹനങ്ങള്‍ ട്രാക്ക് മാറ്റുന്നത് ഇനി മുതല്‍ സൗദിയില്‍ ക്യാമറയില്‍ പതിയും. ഒപ്പം അവസാന നിമിഷം റോഡിലെ മുന്നറിയിപ്പ് ഹമ്പുകളിലൂടെ വാഹനം കടന്നാലും ക്യാമറ പിടിക്കും. അപകടകരമായ ഡ്രൈവിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നീക്കം.