ലോകത്തെ ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്റൈന്റെ സ്ഥാനം നാലാമത്. ലോക സാമ്പത്തിക ഫോറത്തിലാണ് ഈ വെളിപ്പെടുത്തല്‍. ഫിന്‍ലന്‍ഡ്, സിംഗപ്പൂര്‍, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ബഹ്റൈന്‍ മുന്നിലുള്ളത്. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ബഹ്റൈന്‍ അന്താരാഷ്ട്രതലത്തില്‍ മൂന്നാം സ്ഥാനത്താണ്.