തൊഴില്‍ നഷ്ടപ്പെട്ട് 19 ലക്ഷത്തോളം വിദേശികള്‍ രാജ്യം വിട്ടതായാണ് കണക്ക്. ഇത് മൂന്ന് വര്‍ഷത്തിനിടെ പാര്‍പ്പിട മേഖലയിലെ വാടകയില്‍ 14 ശതമാനത്തോളം കുറവ് വരുത്താന്‍ കാരണമായി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, ആഭ്യന്തരോല്പാദനത്തില് റിയല്‍ എസ്റ്റേറ്റ് മേഖലയിലൂടെ 5.2 ശതമാനം മാത്രമാണ് നേടാനായത്. അതേസമയം മറ്റു ലോകരാജ്യങ്ങളില്‍ മിക്കതും ഏഴ് മുതല്‍ 13 ശതമാനം വരെ നേടി.