തവക്കല്‍ന ആപ്ലിക്കേഷനിലെ ഡിജിറ്റല്‍ ഐഡന്റിറ്റി അബ്ഷിര്‍ ഇന്ഡിവിജ്വലിലെ തിരിച്ചറിയല്‍ രേഖയ്ക്ക് സമാനമാണെന്നും അഭ്യന്തര മന്ത്രാലയം പറഞ്ഞു. ഒരു വ്യക്തിയുടെ ഇ -ഐഡന്റിറ്റിക്ക് തെളിവായി ഇതിന് ഔദ്യോഗിക ഉപയോഗം സാധ്യമാകും. സൗദി പൗരന്മാര്ക്കും വിദേശികള്‍ക്കും ഇത് ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
ഭരണാധികാരി സല്മാന് രാജാവ് നടപ്പാക്കുന്ന 7 വന്‍ പദ്ധതികളെയും ആധുനിക സൗദിയുടെ ഭരണത്തിനു ചുക്കാന്‍ പിടിച്ച 7 രാജാക്കന്മാരെയും സൂചിപ്പിക്കും വിധം ഏഴു സ്വര്‍ണ കതിരുകളാണു സ്റ്റാംപില്‍ ഇടംപിടിച്ചത്. 3 റിയാലിന്റെ 10,000 സ്റ്റാംപുകളും 5 റിയാലിന്റെ 7000 സ്റ്റാംപുകളുമാണു പുറത്തിറക്കിയത്.