എക്കണോമി ക്ലാസില്‍ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രക്ക് 1572 റിയാലും, കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രക്ക് 1551 റിയാലുമാണ് നിരക്കുകള്‍. ബിസിനസ് ക്ലാസില്‍ കോഴിക്കോട്ടേക്കുള്ള റിട്ടേണ്‍ ടിക്കറ്റ് നിരക്ക് 2774 റിയാലും കൊച്ചി റിട്ടേണ്‍ ടിക്കറ്റു നിരക്ക് 2753 റിയാലുമാണ്. ഈ മാസം 31ന് മുമ്പായി ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഇളവുകള്‍. സെപ്തംബര്‍ 15നും ഡിസംബര്‍ 15നും ഇടക്ക് യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും നിരക്കിളവ് ലഭ്യമാവുക.