മുഴുവന്‍ സമയം കടകള്‍ തുറക്കാനുദ്ദേശിക്കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ലക്ഷം റിയാല്‍ വരെയാണ് വാര്‍ഷിക ഫീസ്. ഫീസ് ഈടാക്കേണ്ടതില്ലാത്ത സ്ഥാപനങ്ങളെ മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പുകള്‍ക്ക് 24 മണിക്കൂറും തുറന്നിടാന്‍ പ്രത്യേക ഫീസ് ആവശ്യമില്ല. ആശുപത്രികള്‍ക്ക് പുറമെ, മെഡിക്കല്‍ ഷോപ്പുകള്‍ക്കും സാമൂഹ്യ സേവന സ്ഥാപനങ്ങള്‍ക്കും ഫീസുണ്ടാകില്ല.