രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്ക് പരമാവധി കൊണ്ട് വരാവുന്ന വസ്തുക്കളുടെ മൂല്യം മൂവായിരം റിയാലായി നിജപ്പെടുത്തി. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. കര, വ്യോമ, ജല മാര്‍ഗം രാജ്യത്തേക്കെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും.