ന്യൂ സൗത്ത് വെയില്‍സ് പ്രൈമറി സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ്ണമെഡലുമായി മലയാളി വിദ്യാര്‍ത്ഥിനി. സിഡ്നി ഒളിംപിക് പാര്‍ക്കില്‍ നടന്ന മീറ്റിലാണ് മലയാളിയായ സെറീന ജോര്‍ജ്ജ് ഉള്‍പ്പെട്ട ടീം സ്വര്‍ണ്ണമണിഞ്ഞത്. 4-100 മീറ്റര്‍ റിലേയിലായിരുന്നു സെന്‍ട്രല്‍ കോസ്റ്റ് ഗ്രാമര്‍ സ്കൂളിനെ പ്രതിനിധീകരിച്ച് ടീം ഒന്നാമതെത്തിയത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിലായിരുന്നു ഇത്.