ഒരു ക്ലാസിലെ പകുതി കുട്ടികള്‍ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്കി. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
വരുന്ന മാര്‍ച്ചോടെ കുവൈത്തിലെ സ്കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം. ഘട്ടം ഘട്ടമായിട്ടായിരിക്കും വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ മടക്കം. ഓണ്‍ലൈന്‍ പഠനവും ക്ലാസ് റൂം അധ്യയനവും സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയായിരിക്കും ഇതിനായി സ്വീകരിക്കുക.
ഞായറാഴ്ച മുതല്‍ ഷാര്‍ജയില്‍ സ്കൂളുകള്‍ തുറക്കും. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്കൂളുകാര് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കോവിഡ് പരിശോധന നടത്താന്‍ സൗകര്യമൊരുക്കുന്നു. സ്കൂളുകളില്‍ നേരിട്ടെത്തി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.