ഖത്തറില്‍ കോവിഡ് രണ്ടാം തംരഗത്തിന്റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി സ്വകാര്യ സ്കൂളുകളിലുള്പ്പെട ഹാജര്‍ നില മുപ്പത് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാരെ സ്കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും തീരുമാനം. നിയന്ത്രണം ഈ മാസം 21 മുതല്‍ നിലവില്‍ വരും.