50% വിദ്യാര്‍ഥികള്‍ക്ക് നേരിട്ടെത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയെങ്കിലും ഒന്നര മീറ്റര്‍ അകലം പാലിച്ച് ഇരുത്തേണ്ടതിനാല്‍ ഇത്രയും കുട്ടികളെ സ്വീകരിക്കാന്‍ പല സ്കൂളുകള്‍ക്കും പരിമിതിയുണ്ട്. അതിനാല്‍ പുതുതായി അപേക്ഷിക്കുന്നവര്‍ക്ക് സ്ഥലപരിമിതി നോക്കി മാത്രമേ അനുമതി നല്‍കൂ.
ബഹ്റൈനില്‍ സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം ഞായറാഴ്ച മുതല്‍ പുനരാരംഭിക്കാനിരുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. സെപ്റ്റംബര്‍ 20 നാണ് ഇനി സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുക. കോവിഡ് പ്രതിരോധത്തിനുള്ള നാഷണല്‍ മെഡിക്കല്‍ ടീമിന്റെ ശിപാര്‍ശപ്രകാരമാണ് പുതിയ തീരുമാനം എടുത്തത്.