ഹവായ്, നെബ്രസ്ക്ക, നോര്‍ത്ത കരോലിനാ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഷിക്കാഗൊ സിറ്റിയില്‍ എത്തുന്നവര്‍ സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ബന്ധമായും സെല്‍ഫ് ക്വാറന്റീന് 14 ദിവസം കഴിയണമെന്ന് സിപിഡിഎച്ച് കമ്മീഷനര്‍ ഡോ. അലിസന് പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് പിഴ ഇടാക്കും. ഒരാളില്‍ നിന്നും 7000 ഡോളര്‍ വരെ പിഴ ഈടാക്കുന്ന വകുപ്പുകളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.