ഇതു സംബന്ധിച്ച കരാറില്‍ ട്രാഫിക് വിഭാഗവും പബ്ലിക് പ്രൊസിക്യൂഷനും തമ്മില്‍ ധാരണയിലെത്തി. മനപ്പൂര്‍വ്വമായ ട്രാഫിക് അപടകങ്ങള്‍, അപകട സ്ഥലത്ത് വാഹനം നിറുത്താതെ പോകല്‍ തുടങ്ങിയവ ഗുരുതര നിയമലംഘനങ്ങളില്‍ ഉള്‍പ്പെടും. ഗുരുതരമായ ട്രാഫിക് കേസുകള്‍ നേരിട്ട് പബ്ലിക് പ്രൊസിക്യൂഷന് കൈമാറുന്നതിനാണ് ധാരണ.