സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ തുടര്‍ച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജിവെച്ചതായി കണക്കാക്കണമെന്ന് കുവൈത്ത് പാര്‍ലിമെന്റില്‍ കരടുനിര്‍ദേശം. തൊഴിലാളിക്കെതിരെ സമര്‍പ്പിക്കപ്പെടുന്ന പരാതികളില്‍ തെളിവുകളുടെ പിന്‍ബലമുണ്ടെങ്കില്‍ താമസാനുമതി റദ്ദ് ചെയ്യുന്ന തരത്തില്‍ നിയമ ഭേദഗതി വരുത്തണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.