പുരുഷനും ലൈംഗിക പീഡനത്തിന്റെ ഇരയാകാമെന്നും ഇവര്‍ക്ക് നീതി തേടാമെന്നും പുതിയ നിയമ ഭേദഗതി നിഷ്കര്‍ഷിക്കുന്നു. നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയാണു വ്യവസ്ഥ ചെയ്യുന്നത്. നിലവിലെ നിയമം അനുസരിച്ച് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവോ 10,000 ദിര്‍ഹം ഫൈനോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. നേരത്തെ പൊതുസ്ഥലത്തു വച്ച് നടക്കുന്ന സംഭവമായിരുന്നു പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്.