മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വനിതകളുടെ പട്ടികയിലാണ് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയുടെ മകള്‍ ഷഫീന ഉള്‍പ്പെട്ടത്. ‘ടേബിള്‍സ്’ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണ്‍ ആയ ഷഫീന യൂസഫലി പട്ടികയിലെ ഏക ഇന്ത്യക്കാരിയാണ്.