ഉറക്കമില്ലായ്മയെ നിസാരമായി കാണരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉറക്കക്കുറവ് ഹൃദയാഘാതത്തിന് കാരണമാകുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. ഇതിന് പ്രായമോ ശരീരഭാരമോ ഒന്നും ഒരു മാനദണ്ഡമല്ലെന്നും പഠനത്തില്‍ പറയുന്നു. സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ടെന്നതോ പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഇല്ലെന്നതോ ഉറക്കകുറവ് മൂലമുള്ള ഹൃദ്രോഗസാധ്യതയെ തള്ളിക്കളയില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.