യാത്രക്കാരെ അണുവിമുക്തമാക്കാന്‍ അബുദാബി ബസ് സ്റ്റേഷനില്‍ സ്മാര്‍ട് ഡിസ്ഇന്‍ഫക്ഷന്‍ കവാടം സ്ഥാപിച്ചു. ഈ കാവാടത്തിലൂടെ കടന്നുപോകുന്ന യാത്രക്കാരന്റെ ശരീരത്തിലേക്ക് സ്വമേധയാ പ്രത്യേക ലായനി സ്പ്രേ ചെയ്ത് അണുവിമുക്തമാക്കും. ഇതോടെ വൈറസ് മുക്തനാകുന്ന യാത്രക്കാരന് പൊതുഗതാഗത സേവനം ഉപയോഗിക്കാം.