ഫോര്‍ത് ഇന്‍ഡസ്ട്രിയല്‍ റെവലൂഷന് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ളതാണ് സ്മാര്‍ട് ട്രാക്ക് സംവിധാനം. ലോകത്തു തന്നെ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം. ആര്.ടി.എ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെയായിരിക്കും ഡ്രൈവിങ് ടെസ്റ്റ്. വാഹനത്തില്‍ സ്ഥാപിച്ച നൂതന ക്യാമറകള്‍, സെന്‍സറുകള്‍ എന്നിവയിലൂടെ മികവുകളും കുറവുകളും കണ്ടെത്താനാകും.