സ്കൂള്‍ കന്റീനുകളില്‍ സോഫ്റ്റ് ഡ്രിങ്ക് വില്പന കുവൈത്ത് നിരോധിച്ചു. കുട്ടികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു പോഷകാഹാരം ലഭ്യമാക്കുന്നതിനു മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുണ്ട്.