ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം സേവനങ്ങള്‍ക്ക് യാത്രക്കാരില്‍ നിന്നും അധിക ഫീസോ നിരക്ക് വര്‍ധനവോ ഈടാക്കാന്‍ പാടില്ലെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. ഭിന്ന ശേഷിക്കാര്ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുന്നതിന് കമ്പനികള്‍ ബാധ്യസ്ഥമാണ്.