വാഹനങ്ങളില്‍ അമിത വേഗത്തില്‍ പായുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കി. നിയമങ്ങള്‍ പാലിച്ചു വേണം വാഹനം ഓടിക്കാനെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നവംബര്‍ പകുതിയോടെ അമിത വേഗക്കാരെ പിടികൂടാന്‍ ആരംഭിച്ച പരിശോധനാ ക്യാംപെയ്ന് കൂടുതല്‍ സമഗ്രമാക്കുകയാണു ഗതാഗത വകുപ്പ്.