കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന പ്രചാരണം മുതലെടുത്ത് ഗ്ലൂക്കോസ് ലായനി വില്പന വ്യാപകം. പ്രചാരണത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി നല്കി. 25 ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കില്‍ ഒഴിച്ചാല്‍ കോവിഡ് പ്രതിരോധിക്കാമെന്ന ആരോഗ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഇ. സുകുമാരന്റെ പഠനത്തിലെ പരാമര്‍ശങ്ങളാണ് പ്രചാരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചത്.