ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സികളുടെ നിറം പച്ച നിറമായി അംഗീകരിച്ചതായി സിവില്‍ ഏവിയേഷന്‍ വക്താവ് ഇബ്രാഹീം അല്‍റുഅസാഅ് പറഞ്ഞു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും പൊതു ഗതാഗത അതോറിറ്റിക്കുമായിരിക്കും വിമാനത്താവള ടാക്സികളുടെ പൂര്‍ണ നിയന്ത്രണം.