പഠന, ഗവേഷണങ്ങള്‍ക്കു മാത്രമായി ഷാര്‍ജയില്‍ ഫ്രീസോണ്‍ അതോറിറ്റി വരുന്നു. ഷാര്‍ജ ഒയാസിസ് ഇന്‍ റിസര്‍ച് എന്ന കേന്ദ്രത്തില്‍ പുതിയ ആശയങ്ങള്‍, സാമ്പത്തിക പദ്ധതികള്‍ എന്നിവയ്ക്കു രൂപം നല്കുകയാണു ലക്ഷ്യം. ഖോര്ഫക്കാന് റോഡിലെ മനാസില്‍ മേഖലയില്‍ 9.63 ലക്ഷം ചതുരശ്ര മീറ്ററിലാണ് ഗവേഷണകേന്ദ്രം നിര്‍മിക്കുന്നത്.