സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ചൂട് കുറഞ്ഞതോടെ നേരിട്ട് വെയില് കൊള്ളുന്ന ജോലികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം അവസാനിച്ചു. ജൂണ്‍ പതിനഞ്ചു മുതലാണ് മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഉച്ചക്ക് 12 മുതല്‍ 3 മണി വരെയായിരുന്നു നിയന്ത്രണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് പിന്നാലെ താപ നില കുറയുന്നുണ്ട്.