പടിഞ്ഞാറന്‍ പ്രവിശ്യയിലെ തബൂക്ക് അല്‍ജൗഫ്, വടക്ക് ഹായില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് അതിശൈത്യത്തിന് സാധ്യത. ഇവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെ വരെ അനുഭവപ്പെടാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഒരാഴ്ചയായി രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.