മക്ക മസ്ജിദുല്‍ ഹറം, മിനാ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലായി 20 താത്കാലിക സെഷന്‍സ് കോടതികള്‍ സ്ഥാപിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. കൂടാതെ തീര്‍ത്ഥാടകരുടെ ആവശ്യം പരിഗണിച്ച് സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകളും പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകരുടെ പരാതികള്‍ ഏറ്റവും വേഗത്തില്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ സേവനം ഏര്‍പ്പെടുത്തിയത്.