ടില്‍റ്റെഡ് ഇന്റര്സെക്ഷന് തുരങ്കപാത സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗതത്തിനായി തുറന്നു നല്‍കുമെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഖലീഫ അവന്യൂ റോഡ് പദ്ധതിയുടെ ഭാഗമായി അല്ഗറാഫയില്നിന്നും അല്‍ റയ്യാനിലേക്കുള്ള തുരങ്കപാതയാണ് തുറക്കുന്നത്. ടില്‍റ്റെഡ് ഇന്റര്‍ചേഞ്ചിലെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരുമാസം താല്‍ക്കാലിക ഗതാഗത നിയന്ത്രണവുമുണ്ടാകും.